Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VB G Ram Ji Act

വിബി-ജി റാം ജി നിയമത്തിനെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ (എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ) ത്തി​​​നു പ​​​ക​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന വി​​​ബി-​​​ജി റാം ​​​ജി​​​ക്കെ​​​തി​​​രേ പ്ര​​​മേ​​​യ​​​വു​​​മാ​​​യി പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ. പു​​​തി​​​യ നി​​​യ​​​മം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു നി​​​യ​​​മ​​​സ​​​ഭാ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്താ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന-​​​പ​​​ഞ്ചാ​​​യ​​​ത്ത് വ​​​കു​​​പ്പ് മ​​​ന്ത്രി ത​​​രു​​​ണ്‍പ്രീ​​​ത് സിം​​​ഗ് സോ​​​ണ്ടാ​​​ണു പ്ര​​​മേ​​​യം സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ദാ​​​രി​​​ദ്ര്യരേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും വി​​​ബി-​​​ജി റാം ​​​ജി നി​​​യ​​​മം ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം കേ​​​ന്ദ്രം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ ദ​​​രി​​​ദ്ര​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും തൊ​​​ഴി​​​ൽ കാ​​​ർ​​​ഡു​​​ക​​​ളു​​​ള്ള ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വേ​​​ത​​​ന​​​വും തൊ​​​ഴി​​​ലു​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​രു​​​ന്ന അ​​​വ​​​കാ​​​ശ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന വി​​​ബി-​​​ജി റാം ​​​ജി ബി​​​ല്ലി​​​നെ പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യ​​​ത്തി​​​ൽ നി​​​രാ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​കാ​​​ശാ​​​ധി​​​ഷ്ഠി​​​ത​​​വും ആ​​​വ​​​ശ്യാ​​​ധി​​​ഷ്ഠി​​​ത​​​വും പൂ​​​ർ​​​ണ​​​മാ​​​യും കേ​​​ന്ദ്രം സ്പോ​​​ണ്‍സ​​​ർ ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​യു​​​ടെ ഘ​​​ട​​​ന നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നാ​​​വ​​​ശ്യ സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത ചു​​​മ​​​ത്തു​​​ക​​​യും ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന പു​​​തി​​​യ ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, വി​​​ബി-​​​ജി റാം ​​​ജി ബി​​​ല്ലി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ഘ​​​ട​​​ന​​​യ്ക്ക് എ​​​തി​​​രുമാണെ​​​ന്ന് കേ​​​ന്ദ്ര ഗ്രാ​​​മ​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​എ​​​പി​​​യു​​​ടേ​​​ത് അ​​​ന്ധ​​​മാ​​​യ എ​​​തി​​​ർ​​​പ്പു​​​ക​​​ളാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​തെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ​​​യു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്ന ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ ഭാ​​​വ​​​ന​​​യു​​​ടെ ലോ​​​ക​​​ത്താ​​​ണു ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ജ്യ​​​ത്തെ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ചൗ​​​ഹാ​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു.

Latest News

Up